മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2010 ഒക്ടോബർ 30 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ മുൻസിപ്പൽ സ്കൂളിലെ എസ്.എസ്.എ. ഹാളിൽ വെച്ച് വിക്കിപഠനശിബിരം നടത്തുന്നു. കാര്യപരിപാടികൾ മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ, മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം? മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം? തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ് For more info : Visit official page Official Hashtag: #MLWAKNR




